എന്റെ നാട് ...
മാളും, ഹ്യ്പർമാർക്കറ്റും, വിമാനത്താവളവും
ശല്യപ്പെടുത്താത ഒരു നാടായിരുന്നു എന്റെ കേരളം.
വികസനത്തിന്റെ പേരില്
എന്റെ അമ്മെയെ മലിനമാക്കുമ്പോൾ ,
എന്റെ അമ്മയുടെ മാറിൽ കത്തി വയ്ക്കുമ്പോൾ ,
നിന്റെ മാറിൽ ചൂട് പറ്റി നിന്റെ വളര്ന്ന മക്കൾ
അതിനു കൂട്ട് നിൽകുമ്പോൾ ,
കാലിടറാതെ എന്നെ നടത്തിയ നിന്റെ നെഞ്ചിന്നു
യന്ത്രങ്ങളാൽ കീറി മുറിക്കുമ്പോൾ,
എന്നെ ജീവിപ്പിച്ച, താരാട്ടിയ നിന്റെ കൈകൾ
അറുത്തു മാറ്റുമ്പോൾ, എങ്ങോട്ടാണീ വികസനം ...
അമ്മെ ശപിക്കരുത്, മാപ്പ് മാപ്പ്,
മനം നൊന്തു കരയാനേ എനിക്ക് കഴിയൂ
എന്റെ കണ്ണുനീരെന്നും നിന്റെ മോക്ഷത്തിനായി പ്രാർത്ഥിക്കും.
Comments
Post a Comment