Posts

Showing posts with the label malyalam

ക്യാമറ കണ്ണുകൾ

Image
എനിക്കുമപ്പുരത്തുള്ള നവീനതയിലെന്തേ നിന്റെ കണ്ണുടക്കിയില്ല..... ഒരിക്കൽ നിന്നെപ്പോലെ എന്നെത്തേടി ആളുകൾ വരുമായിരുന്നു. എന്റെ ഊർജം ഞാൻ അവർക്കായ് കാത്തിരുന്നു  ഇന്നെനിക്കൊന്നിനും കഴിയാതെ ഈ തീരത്ത് എന്റെ ശവദ്ദാഹവും കാത്ത്'................. എവിടെപ്പോയ് അന്നെന്നെ തേടിയവർ ഇന്ന് നിന്റെ ക്യാമറ കണ്ണുകൾ എനിക്കായ് തുറന്നപ്പോൾ നിനക്ക് നന്ദിയാകേണ്ട എന്റെ കണ്ണ് നീര് ഈ കായലിൽ വീണില്ലാതാവുന്നു " - ശ്രീജിത്ത്‌ . കെ . എസ്

എന്റെ നാട്‌ ...

മാളും, ഹ്യ്പർമാർക്കറ്റും, വിമാനത്താവളവും ശല്യപ്പെടുത്താത ഒരു നാടായിരുന്നു എന്റെ കേരളം. വികസനത്തിന്റെ പേരില് എന്റെ അമ്മെയെ മലിനമാക്കുമ്പോൾ , എന്റെ അമ്മയുടെ മാറിൽ കത്തി വയ്ക്കുമ്പോൾ , നിന്റെ മാറിൽ ചൂട് പറ്റി നിന്റെ വളര്ന്ന മക്കൾ അതിനു കൂട്ട് നിൽകുമ്പോൾ , കാലിടറാതെ എന്നെ നടത്തിയ നിന്റെ നെഞ്ചിന്നു യന്ത്രങ്ങളാൽ കീറി മുറിക്കുമ്പോൾ, എന്നെ ജീവിപ്പിച്ച, താരാട്ടിയ നിന്റെ കൈകൾ അറുത്തു മാറ്റുമ്പോൾ, എങ്ങോട്ടാണീ വികസനം ... അമ്മെ ശപിക്കരുത്, മാപ്പ് മാപ്പ്, മനം നൊന്തു കരയാനേ എനിക്ക് കഴിയൂ എന്റെ കണ്ണുനീരെന്നും നിന്റെ മോക്ഷത്തിനായി പ്രാർത്ഥിക്കും.

അറിയാതെ

അറിയാതെ , ഞാന്‍ കണ്ട സ്വപ്നത്തിന്‍ ചിറകിലേറി ഏറെ നേരം ഞാന്‍ പാറി നടന്നു , ഞാന്‍ മാത്രമാണെന്ന് കരുതിയപ്പോള്‍ കൂടെ നീയും വന്നു. ആ   ചിറകില്‍ നിന്നെയും കയറ്റാന്‍ ഏതോ ഒരു ബന്ധം , നിന്നിലൂടെ ഞാന്‍ അറിയുന്നു. എവിടെയോ കണ്ടു മറന്ന നിന്റെ മുഖം , ഓര്‍ത്തെടുക്കാന്‍ ഞാന്‍ പാടുപെടുമ്പോള്‍ എന്തിനായിരുന്നു പരിചയഭാവത്തില്‍ നീ എന്നിലെ എന്നെ ഉണര്‍ത്തിയത്..... നീ തനിച്ചാണെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അറിഞ്ഞിരുന്നില്ല നിന്നെ , എന്നിട്ടും ഞാന്‍ നിന്റെതാണെന്ന് വിശ്വസിച്ചു. നിന്നിലെ   സ്നേഹം ഞാനറിയുന്നു , നിന്റെ വികാരങ്ങളും. നിന്റെ കൈകളിലാണെന്ന ധൈര്യത്തില്‍ ഞാന്‍ എന്നെ തന്നെ മറന്നു. നീയാണെന്റെ ലോകം , നീയാണെന്റെ പകല്‍ , നീ മാത്രമാണെന്റെ രാവും , നിലാവും. എന്റെ ഉദയങ്ങള്‍ ഉണര്‍വുള്ളതാക്കി നീ എന്റെ സന്ധ്യകളെ നിറമുള്ളതും. ഒടുവില്‍ നീ തന്നെയാണ്‌ ഞാനെന്നും , നീ ഇല്ലെങ്കില്‍ ഞാനില്ല എന്നും അറിഞ്ഞതും , നിന്നിലലിയാന്‍   മാത്രം വെമ്പല്‍ കൊള്ളുന്ന ഒരു മനസുമായി ഞാന്‍..........................