അറിയാതെ , ഞാന്‍ കണ്ട സ്വപ്നത്തിന് ചിറകിലേറി ഏറെ നേരം ഞാന്‍ പാറി നടന്നു , ഞാന്‍ മാത്രമാണെന്ന് കരുതിയപ്പോള്‍ കൂടെ നീയും വന്നു. ആ ചിറകില്‍ നിന്നെയും കയറ്റാന്‍ ഏതോ ഒരു ബന്ധം , നിന്നിലൂടെ ഞാന്‍ അറിയുന്നു. എവിടെയോ കണ്ടു മറന്ന നിന്റെ മുഖം , ഓര്‍ത്തെടുക്കാന്‍ ഞാന്‍ പാടുപെടുമ്പോള്‍ എന്തിനായിരുന്നു പരിചയഭാവത്തില്‍ നീ എന്നിലെ എന്നെ ഉണര്‍ത്തിയത്..... നീ തനിച്ചാണെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അറിഞ്ഞിരുന്നില്ല നിന്നെ , എന്നിട്ടും ഞാന്‍ നിന്റെതാണെന്ന് വിശ്വസിച്ചു. നിന്നിലെ സ്നേഹം ഞാനറിയുന്നു , നിന്റെ വികാരങ്ങളും. നിന്റെ കൈകളിലാണെന്ന ധൈര്യത്തില്‍ ഞാന്‍ എന്നെ തന്നെ മറന്നു. നീയാണെന്റെ ലോകം , നീയാണെന്റെ പകല്‍ , നീ മാത്രമാണെന്റെ രാവും , നിലാവും. എന്റെ ഉദയങ്ങള്‍ ഉണര്‍വുള്ളതാക്കി നീ എന്റെ സന്ധ്യകളെ നിറമുള്ളതും. ഒടുവില്‍ നീ തന്നെയാണ് ഞാനെന്നും , നീ ഇല്ലെങ്കില്‍ ഞാനില്ല എന്നും അറിഞ്ഞതും , നിന്നിലലിയാന്‍ മാത്രം വെമ്പല്‍ കൊള്ളുന്ന ഒരു മനസുമായി ഞാന്‍..........................
Comments
Post a Comment