യാത്ര
short stories| horror| fantasy| fiction| novels|
എന്നത്തേയും പോലെ അവന്‍ ഉണര്ന്നു .
ഇന്നും ആരുമില്ല കൂടേ. തന്റെ യാത്രകള് കുറെ നാളുകളായി തനിച്ചാണ്. പതിവ് പോലെ തന്റെ കൂട്ടായ നായയേയും കൂട്ടി നടക്കാനിറങ്ങി. പതിവുള്ള ചോദ്യങ്ങള്‍ അവനെ അലോസരപെടുതാതെ കടന്നു പോയി. അവന്‍ ആലോചിക്കുകയായിരുന്നു, എന്തിനായിരുന്നു തന്റെ വേരുകള് ഉപേക്ഷിച്ചു പോന്നത്. ഒരിക്കലും ഒരു തിരിച്ചു പോക്കുണ്ടാകില്ലെന്നരിഞ്ഞിടും സ്വയം തെരഞ്ഞെടുത്തതാണീ ജീവിതം. ഒരിക്കല് ജീവനെപ്പോലെ സ്നേഹിച്ച അച്ഛന്, അമ്മ, സഹോദരങ്ങള് എല്ലാവരെയും തന്റെ നല്ല ജീവിതത്തിനു വേണ്ടി!....നല്ല ജീവിതം എന്ന് കരുതിയത് താന്‍ മാത്രമായിരുന്നു, ഉപേക്ഷിച്ചപ്പോള് തന്റെ സുഖം മാത്രം സ്വപ്നം കണ്ടത് കൊണ്ടായിരിക്കാം , അച്ഛന് പോലും തന്നെ തിരികെ വിളിക്കാതിരുന്നത്. അവരെ ഉപേക്ഷിച്ചപ്പോള് ഒന്നും ആലോചിച്ചില്ല.
ഇന്ന് വേരുകള് തേടി യാത്ര തിരിച്ചപ്പോള്, കാലമാകുന്ന കലാകാരന് തീര്ത്തു ചുവരുകള്കുള്ളില്‍ ആരുമറിയാതെ ജീവിതം ഹോമിച്ച തന്റെ പ്രിയപ്പെട്ടവര്, തന്നെക്കാള് മുന്പോ കടന്നു പോയ പ്രിയ സഹോദരിമാര്, ഇനിയം തനിക്കു കൂട്ടായി അവര് വരില്ലെന്നരിഞ്ഞപ്പോള് എന്തിനായിരുന്നു താന് വേദനിച്ചത്. അതിനുള്ള അവകാശം പോലും തനിക്കില്ല.
അതെ, എല്ലാം ഉപേക്ഷിച്ചു പോയപ്പോള് ഒരിക്കലെകിലും താന് ഓര്ത്തിനരുന്നോ അവരുടെ വേദന.
നിറഞ്ഞ കണ്ണുകലോടെയും, വിങ്ങുന്ന ഹൃദയത്തോടെയുമായിരുന്നിരിക്കണം അവര് തന്റെ മുന്നില് നിന്നത്. എന്നാല് ഒരിക്കലും അവര് പരാതി പറഞ്ഞില്ല.
തന്റെ കല്യാണം ഇന്നും ഒട്ടും പകിട്ട് കുറയാതെ അതോര്ക്കാന് കഴിയുന്നു. പക്ഷെ അത് തന്റെ നാശത്തിനായിരുന്നു എന്നറിഞ്ഞില്ല. ഇന്ന് നട്ടെല്ലില്ലാതെ താന്‍ ജീവിക്കേണ്ടി വന്നതും അതോടെയാണ്.
അതോ ആരോരും തുണയില്ലാത്ത സഹോദരിമാരുടെ കണ്ണുനീരാണോ. പ്രായശ്ചിത്തം ചെയ്യാനാവില്ല. അതിനു പോലും തന്നെ അനുവദിക്കാതെ വേദന മാത്രം ബാക്കിയാക്കി അവര് കടന്നു പോയി. അവിടെയും വിധി തന്നെ തോല്പിച്ചു. കാലത്തിനു മായ്ക്കാന് പറ്റാത്ത വിധം ആ വേദന ഇന്നും മനസ്സില് ബാക്കി.
"മക്കള് വന്നില്ല അല്ലെ?" ചോദ്യം തന്നോട് തന്നെ. ഇല്ല എന്ന് പതിവുത്തരം. ചില സമയം ഈ ചോദ്യങ്ങളാണ് തന്നെ ഉണര്ത്താരുള്ളത്.
ഇന്നും ഒത്തിരി ദൂരം നടന്നു. ഇനി തിരികെ. നല്ല ക്ഷീണം. കാലത്തിന്റെ കുത്തൊഴുക്കില് പെട്ട് ഒരു പിടിവള്ളി കിട്ടാത്ത പാച്ചിലിനോടുവില് താനും എത്തിയതിവിടെ.
വേരുകള് തേടിയുള്ള തന്റെ യാത്ര ഇവിടെ അവസാനിക്കുന്നു. ഇനി ഇതുപോലെ ഒരിക്കല് വേരുകള് തേടി തിരിച്ചു പോകാന് തന്റെ മക്കള്ക്കാടവില്ല. കാരണം തന്റെ അവസാനം ഈ വൃദ്ധ സതനത്തിലാവും. ജീവിതത്തിന്റെ ഈ സയംസധ്യയില്, ഓര്മ്മികള് വേദനിപ്പിക്കുന്നെങ്കിലും തനിക്കോര്ക്കാ ന് ഒരു പിടി നല്ല ഓര്മളകലെങ്കിലും കൂട്ടായി ഉണ്ട്. അത് മാത്രമാനിന്നു തനിക്കു സ്വന്തം.

Comments
Post a Comment