ആരോ എഴുതിയ വാക്കുകൾ


ആരോ എഴുതിയ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു , സ്നേഹം പിടിച്ചു വാങ്ങരുതെന്ന്.

നീയെന്നും പറയുന്നു ഞാൻ അങ്ങനെ ആണെന്ന്.

ആരോടും, ഒരിക്കലും ഒന്നും ആവശ്യപ്പെട്ടിരുന്നില്ല.

പക്ഷെ നിന്നോട് മാത്രം യാചിക്കുന്നു ഞാൻ.

ആരുടേയും നെറ്റിയിലെ സിന്ദൂരം ഞാൻ ആഗ്രഹിച്ചിട്ടില്ല ആത്മാര്ത്മയും

ആരിൽ നിന്നും നിന്നെ പറിച്ചെടുക്കാനും.

പക്ഷേ  എന്നെ പൊതിയാൻ, എനിക്ക് ധൈര്യം തരാൻ

എന്റെ കൂടെ, എന്റേത് മാത്രമായ

നിന്റെ സ്നേഹത്തിൽ മുങ്ങി

നിന്നോടൊട്ടി നില്ക്കാൻ ഞാൻ എന്നും വെമ്പൽ  കൊള്ളുന്നുണ്ടായിരുന്നു.

എന്നെ സ്നേഹിക്കണമെന്ന വാശിയും എനിക്കില്ല.

കാരണം അങ്ങനെ ആഗ്രഹിക്കാൻ പോലും

അര്ഹത എനിക്കില്ല.

നിന്റെ ഉയരത്തിലെത്താൻ,

ഇനിയും ഞാൻ എത്ര ജന്മമെടുക്കണം...

Comments

Popular posts from this blog

ക്യാമറ കണ്ണുകൾ

അറിയാതെ

ഒരു തുള്ളി വെളിച്ചം